ബിജു മേനോനും ജോജുജോർജും, 'വലതുവശത്തെ കള്ളൻ' പുതിയ പോസ്റ്റർ | valathuvashathe kallan

ബിജു മേനോനും ജോജു ജോർജും ഇരുവശങ്ങളിലുമായിട്ടുള്ളതാണ് പോസ്റ്റർ.
valathuvashathe kallan
Updated on

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു മേനോനും ജോജു ജോർജും ഇരുവശങ്ങളിലുമായിട്ടുള്ളതാണ് ഈ പോസ്റ്റർ. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റർ ഇതാദ്യമാണ്.

ബിജു മേനോൻ്റെയും, ജോജു ജോർജിൻ്റേയും ജന്മദിനത്തിൽ അവരവരുടേതായ പോസ്റ്റർ ജന്മദിന സമ്മാനമായി പുറത്തുവിട്ടിരുന്നു പൂർണ്ണമായും ഇമോഷണൽ ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.

തനതായ അഭിനയ ശൈലിയിലൂടെ പ്രേഷക മനസ്സിൽ ശക്തമായ സ്വാധീനമുണ്ടാക്കിയ നടന്മാരാണിവർ. രണ്ടുപേർക്കും അഭിനയത്തിൻ്റെ മാറ്റുരക്കാൻ ലഭിച്ചിരിക്കുന്ന അപൂർവ്വ അവസരം കൂടിയാണ് ഈ ചിത്രം.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു, ലിയോണാ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഉടനെ തന്നെ പ്രദർശനത്തിനെത്തും.

സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം – സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക്. കലാസംവിധാനം. പ്രശാന്ത് മാധവ്. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു. സ്റ്റിൽസ് – സബിത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു), അനിൽ.ജി. നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.

Related Stories

No stories found.
Times Kerala
timeskerala.com