റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് 'സാഹസം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി | Sahasam

ആഗസ്റ്റ് 8 നാണ് റിലീസ്, സെൻട്രൽ പിക്ച്ചേർസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്
Sahasam
Published on

ആഗസ്റ്റ് എട്ടിന് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് 'സാഹസം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറക്കി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, കാർത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. സീനിയർ നടന്മാരും, നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം.

ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്.

ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെൻട്രൽ പിക്ച്ചേർസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

തിരക്കഥ -സംഭാഷണം – ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ – വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ. സംഗീതം – ബിബിൻ ജോസഫ്, ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് -കിരൺ ദാസ്,

കലാസംവിധാനം – സുനിൽ കുമാരൻ, മേക്കപ്പ് – സുധി കട്ടപ്പന, കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ,

നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ, ഡിസൈൻ – യെല്ലോ ടൂത്ത്, ആക്ഷൻ ഫീനിക്സ് - പ്രഭു, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല.

Related Stories

No stories found.
Times Kerala
timeskerala.com