

ബിഗ് ബോസിൽ ഏഴിന്റെ പണി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. നിലവിൽ 8 മത്സരാര്ഥികളാണ് വീട്ടിൽ ഉള്ളത്. ഇവരെല്ലാം വാശിയേറിയ പോരാട്ടത്തിലാണ്. ഇവരിൽ ടോപ്പ് ഫൈവിൽ ആരൊക്കെ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഈ ആഴ്ച മണി ടാസ്കാണ് വീട്ടിൽ നടന്നത്. ഈ ടാസ്കിൽ നെവിൻ പങ്കെടുക്കാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച ഷാനവാസ്-നെവിൻ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഷാനവാസ് കുഴഞ്ഞ് വീണതും ആശുപത്രിയിലേക്ക് മാറ്റിയതും ഏറെ ചർച്ചയായിരുന്നു. പിന്നാലെ മൂന്ന് ദിവസം ആരോഗ്യ കാരണങ്ങളാല്‍ ഹൗസിന് പുറത്തായിരുന്ന ഷാനവാസ് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. നെവിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച ഈ പ്രവര്‍ത്തിക്കുള്ള ശിക്ഷയാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മണി വീക്ക് ഉണ്ടാവുന്നപക്ഷം നെവിന് മണി ബോക്സ് എടുക്കാനാവില്ല എന്നതാണ് ശിക്ഷ. നല്ല തുക ലഭിച്ചാല്‍ അത് എടുക്കണമെന്ന് പ്ലാന്‍ ചെയ്തിരുന്ന മത്സരാര്‍ഥിയായിരുന്നു നെവിന്‍.
മണി വീക്കിന്റെ ആദ്യ ടാസ്കായ പണപ്പെരുമഴയാണ് വീട്ടിൽ നടന്നത്. നെവിന് ഈ ടാസ്കിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ബിഗ് ബോസ് പറയുന്നുണ്ട്. പിന്നാലെ വീടിനു പുറത്തിറങ്ങിയ മത്സരാർത്ഥികൾ ഹൗസിന് പുറത്ത് പോകുന്നതും ബിഗ് ബോസ് നോട്ടുകള്‍ പറപ്പിക്കുന്നതും മത്സരാര്‍ഥികള്‍ അത് വാരിക്കൂട്ടാനായി മത്സരിക്കുന്നതും കാണാം. ഇതിനിടെ, ബിഗ് ബോസിന്‍റെ വാക്ക് കേൾക്കാതെ നെവിൻ നോട്ടുകള്‍ എടുക്കുന്നു. ഇത് കണ്ട് മറ്റ് മത്സരാർത്ഥികൾ എതിർക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നെവിനെ വിമർശിച്ചെത്തുന്നത്. ബിഗ് ബോസ് ഇതൊന്നും കാണുന്നില്ലെയെന്ന് പ്രേക്ഷകർ ചോദിക്കുന്നത്.