
പൃഥിരാജ് സുകുമാരനും, പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങലായെത്തുന്ന ‘ഐ, നോബഡി’യുടെ ചിത്രീകരം പൂര്‍ത്തിയായി. അവസാന ദിവസം ഹൃദയസ്പര്‍ശിയായിരുന്നുവെന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പൃഥിരാജിനൊപ്പമുള്ള ഫോട്ടോയും, ഷൂട്ടിങ് സെറ്റിലെ മറ്റ് ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് പാര്‍വതി ഇക്കാര്യം കുറിച്ചത്. മനുഷ്യ മനസിനെ പിടിച്ചുലയ്ക്കാന്‍ കഥ പറയാന്‍ ഒത്തുചേരുന്ന ടീമിന്റെ ഭാഗമാകാനുള്ള അവസരങ്ങളെ ഒരിക്കലും നിസാരമായി കാണരുതെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതി.
”പൃഥിക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി. നിസാം ബഷീര്‍ നേതൃത്വം നല്‍കുന്നു. കഥയിലെ ഓരോ ചുവടുവയ്പിലും സമീറിന്റെ എഴുത്ത് കഥാപാത്രങ്ങളെ ആകാംക്ഷയോടെ സൃഷ്ടിച്ചു. സുപ്രിയയെ സെറ്റില്‍ മിസ് ചെയ്തു. ഈ ശക്തമായ സ്റ്റോറി പ്രൊഡ്യൂസ് ചെയ്തതിന് നന്ദി.”-പാര്‍വതി പറഞ്ഞു. സെറ്റില്‍ എല്ലാ ദിവസവും തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ എല്ലാം എളുപ്പമാക്കിയ മുഴുവന്‍ ടീമിനും നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്ളാണ്. 2022ല്‍ പുറത്തിറങ്ങിയ റോഷാക്ക് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ4 എന്റർടൈൻമെന്റ്സും സംയുക്തമായാണ് ഈ ചിത്രം നിര്‍മിക്കുന്നത്. പാര്‍വതിയും പൃഥിരാജും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇതിന് മുമ്പ് സിറ്റി ഓഫ് ഗോഡ്, എന്നു നിന്റെ മൊയ്തീന്‍, മൈ സ്‌റ്റോറി, കൂടെ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദിനേശ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍, ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. റമീസ് എബിയാണ് എഡിറ്റര്‍.