നടി ശ്രിന്ദയുടെ റസ്റ്ററന്‍റിൽ നസ്രിയ; ചിത്രങ്ങൾ വൈറൽ | Every Day Menu

"ഞങ്ങളുടെ പ്രിയപ്പെട്ട നസ്രിയയും ഫർഹാനും ഇഡിഎം റസ്റ്ററന്‍റിൽ ഞങ്ങളോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നു. മറക്കാനാവാത്ത ഒരനുഭവം"
Nasriya
Published on

നടി ശ്രിന്ദയുടെ കളമശ്ശേരിയിലുള്ള റസ്റ്ററന്‍റ് 'എവരി ഡേ മെനു' (Every Day Menu) സന്ദർശിച്ച് നസ്രിയ നസീം. കഴിഞ്ഞ ദിവസം സഹോദരൻ നവീൻ, ഭർത്താവ് ഫഹദ് ഫാസിലിന്‍റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിൽ എന്നിവർക്കൊപ്പമാണ് നസ്രിയ റസ്റ്ററന്‍റിൽ ഭക്ഷണത്തിനായി എത്തിയത്. റസ്റ്ററന്‍റിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

ചിത്രങ്ങൾക്കൊപ്പം റസ്റ്ററന്‍റ് പങ്കുവച്ച കുറിപ്പിൽ, "ഇന്നലെ, ഞങ്ങളുടെ പ്രിയപ്പെട്ട നസ്രിയയും ഫർഹാനും ഇഡിഎം റസ്റ്ററന്‍റിൽ ഞങ്ങളോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നു. മറക്കാനാവാത്ത ഒരനുഭവം" - പറയുന്നു. ശ്രിന്ദയും ഭർത്താവ് സിജു എസ് ബാവയും ഇവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉണ്ട്.

Nasriya

ശ്രിന്ദയുടെ റസ്റ്ററന്‍റ് ഫെബ്രുവരിയിൽ മന്ത്രി പി. രാജീവാണ് ഉദ്ഘാടനം ചെയ്തത്. ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ ഇതിനോടകം റസ്റ്ററന്‍റ് സന്ദർശിച്ചിട്ടുണ്ട്. വിജയ് സേതുപതി, മാളവികാ മോഹൻ, സണ്ണി വെയ്ൻ, വീണാ നന്ദകുമാർ, അമൽ നീരദ്, രാജീവ് രവി, എളമരം കരീം തുടങ്ങിയവർ മുൻപ് എവരി ഡേ മെനുവിൽ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം നടി മാളവിക മോഹനന്‍ ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്ന വിഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. ഫിഷ്‌ അല്‍ഫാം, അപ്പം, പൊറോട്ട, ഫിഷ്‌ ഫ്രൈ, മീന്‍ കറി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഇവിടെയുണ്ട്.

'എവരി ഡേ മെനു'വിൽ വളരെ വൈവിധ്യമാര്‍ന്ന മൽസ്യ വിഭവങ്ങൾ ലഭ്യമാണ്. കൂന്തൽ നിറച്ചത്, ഫിഷ് ബിരിയാണി, ഫിഷ് അൽഫാം, മീൻ കറി, മീൻ പൊരിച്ചത്, കണവ റോസ്റ്റ് തുടങ്ങിയ നിരവധി മത്സ്യവിഭവങ്ങൾ ഇവിടെയുണ്ട്. കൂടാതെ പെരിപെരി അൽഫാം, ഊണ്, ബിരിയാണി, നാടൻ ഭക്ഷണം, ചൈനീസ് വിഭവങ്ങൾ എന്നിവയും റസ്റ്റോറന്‍റിൽ ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com