

സംവിധായകൻ ജിത്തു മാധവനും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ചിത്രത്തിൽ നസ്രിയയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. പ്രധാന കഥാപാത്രമായി നസ്ലിനുമുണ്ട്. സൂര്യയുടെ 47ാം ചിത്രമാണ് ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്.
സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്.
മാസ്സ് എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ‘ആവേശം’ സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന സിനിമയും ഉടനുണ്ടാകും എന്നാണ് റിപ്പോർട്ട്.