
സ്വന്തം ബ്രാൻഡിന്റെ പരസ്യത്തിനു വേണ്ടി 'കരിങ്കാളിയല്ലേ' എന്ന പാട്ട് റീൽസിനായി ഉപയോഗിച്ച നടി നയൻതാരയ്ക്കെതിരെ നിർമ്മാതാക്കൾ. നയൻതാരയുടെ റീൽ പുറത്തുവന്നതോടെ തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നതെന്ന് പാട്ടിന്റെ നിർമാതാക്കൾ ആരോപിക്കുന്നു.
ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിനൊപ്പം തന്നെ 'കരിങ്കാളിയല്ലേ' എന്ന പാട്ടും ബോക്സ് ഓഫീസിൽ ട്രെൻഡിങ് ആയി മാറുകയായിരുന്നു.
ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡുകളുടെ കരാറിൽ ഒപ്പ് വയ്ക്കാനിരിക്കെയാണ് നയൻതാരയുടെ പ്രമോഷൻ വിഡിയോ റിലീസ് ചെയ്തതെന്ന് ഇതേത്തുടർന്ന് കമ്പനികൾ കരാറിൽ നിന്നും പിൻവാങ്ങിയതിനാൽ തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പാട്ടിന്റെ നിർമാതാക്കൾ ആരോപിക്കുന്നു.