പീഡനക്കേസ് പ്രതി ജാനി മാസ്റ്ററെ സിനിമയിൽ സഹകരിപ്പിച്ചു; നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ വിമർശനം | Love Insurance Company

പീഡനക്കേസിൽ ഉപാധികളോടെ ജാമ്യത്തിലാണ് ജാനി മാസ്റ്റർ എന്ന ഷെയ്ഖ് ജാനി ബാഷ
Nayan
Published on

തെന്നിന്ത്യൻ നായിക നയൻതാരയും ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനും പ്രശസ്ത കൊറിയോഗ്രഫർ ജാനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ‍വിമർശനം. പീഡനക്കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന ഷെയ്ഖ് ജാനി ബാഷയെ തന്റെ പുതിയ ചിത്രമായ ‘ലൗവ് ഇൻഷുറൻസ് കമ്പനി’യിൽ സഹകരിപ്പിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്.

വിഗ്നേഷ് സംവിധാനം നിർവഹിക്കുന്ന ‘ലൗവ് ഇൻഷുറൻസ് കമ്പനി’യുടെ ബിടിഎസ് ചിത്രങ്ങൾ ജാനി മാസ്റ്റർ പങ്കുവച്ചിരുന്നു. ‘എന്നോടുള്ള കരുതൽ, വിശ്വാസം, ബഹുമാനം എന്നിവയെല്ലാം കൊണ്ടുതന്നെ നിങ്ങളുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോയും ജാനി പങ്കുവച്ചത്. തുടർന്ന് ജാനിക്കൊപ്പമുള്ള ചിത്രങ്ങൾ വിഗ്നേഷ് ശിവനും പങ്കുവച്ചു. ‘സ്വീറ്റ് മാസ്റ്റർ ജി, ടീം എൽഐകെ നിങ്ങളെയും നിങ്ങളുടെ വൈബും ഒരുപാട് ഇഷ്ടപ്പെടുന്നു’ എന്ന് എഴുതിയാണ് വിഗ്നേഷ് ജാനി മാസ്റ്റർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമായ ജാനി മാസ്റ്റർക്കെതിരെ നൃത്തസംവിധായിക കൂടിയായ 21 കാരിയാണ് ഹൈദരാബാദിലെ റായ്ദുർഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടിക്ക് 16 വയസ്സ് ഉള്ളപ്പോൾ മുതൽ ജാനി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഔട്ട്ഡോർ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com