ഒരുമിച്ച് ജീവിക്കണമെങ്കിൽ സിനിമ ഉപേക്ഷിക്കണമെന്ന് പറഞ്ഞു; ആദ്യ പ്രണയത്തെ കുറിച്ച് നയന്‍താര | Nayanthara

ഒരുമിച്ച് ജീവിക്കണമെങ്കിൽ സിനിമ ഉപേക്ഷിക്കണമെന്ന് പറഞ്ഞു; ആദ്യ പ്രണയത്തെ കുറിച്ച് നയന്‍താര | Nayanthara
Published on

തനിക്കൊപ്പം ജീവിക്കണമെങ്കിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ മുൻ കാമുകൻ ആവശ്യപ്പെട്ടതായി നയൻതാര വെളിപ്പെടുത്തി(Nayanthara). നയൻതാര ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻ്ററിയിലാണ് താരം തൻ്റെ മുൻ പ്രണയത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. മുൻ കാമുകൻ പ്രഭുദേവയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു താരത്തിൻ്റെ വെളിപ്പെടുത്തൽ. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു, കാരണം വേറെ വഴിയില്ലായിരുന്നു. വിശ്വാസപൂർണമായ ഒരു ബന്ധമായിരുന്നു ആദ്യത്തെ പ്രണയം. ഞാൻ സ്നേഹിക്കുന്ന അതേ പോലെ എന്നെയും സ്‌നേഹിക്കുന്നുട് എന്നു ഞാൻ വിശ്വസിച്ചു.

ശ്രീരാമ വിജയം ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. എനിക്കിഷ്ടപ്പെട്ട ജോലി ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു. 2011ൽ ശ്രീരാമ വിജയം എന്ന തെലുങ്ക് ചിത്രത്തിന് ശേഷം ഞാൻ അഭിനയം നിർത്താൻ തീരുമാനിച്ചു. എന്നാൽ തനിക്കെതിരെ പ്രഭുദേവയുടെ ഭാര്യയെ പ്രത്യക്ഷപ്പെട്ടതോടെ ബന്ധം അവസാനിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com