പാർവതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും അടക്കമുള്ള താരങ്ങൾ നയൻതാരക്ക് പിന്തുണയുമായി എത്തി | Nayanthara

പാർവതി തിരുവോത്തും ഐശ്വര്യ ലക്ഷ്മിയും അടക്കമുള്ള താരങ്ങൾ നയൻതാരക്ക് പിന്തുണയുമായി എത്തി | Nayanthara

Published on
നടൻ ധനുഷിനെ വിമർശിച്ച നയൻ താരയെ പിന്തുണച്ച് മുൻനിര താരങ്ങൾ(Nayanthara). നയൻതാരയ്ക്ക് പിന്തുണയുമായി പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, അനുപമ പരമേശ്വരൻ, നസ്റിയ നസ്റിൻ, ദിവ്യ പ്രഭ തുടങ്ങിയവരും രംഗത്തെത്തി. നയൻതാരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ അവർ പിന്തുണച്ചു.
ധനുഷ് പ്രതികാരബുദ്ധിയുള്ള ആളാണെന്നും ആരാധകർക്ക് മുന്നിൽ കാണിക്കുന്ന നിഷ്കളങ്കമായ മുഖം ധനുഷിനില്ലെന്നും നയൻതാര പരസ്യമായി പറഞ്ഞു. മുഖം മറച്ചാണ് ധനുഷ് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടതെന്നും അവർ കുറ്റപ്പെടുത്തി. 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെൻ്ററി ഫി​ലിം നയൻതാരയുടെ ജന്മദിനത്തിൽ, തിങ്കളാഴ്ച നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കെ,  നടി പരസ്യപ്പോരുമായി രംഗത്തുവന്നത്.
നയൻതാരയെ നായികയാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്‌ത നാനും റൗഡി താൻ, നിർമ്മിച്ചത് ധനുഷ് ആണ്. ഈ ചിത്രത്തിലാണ്   നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉൾപ്പെടുത്തിയതിന് നയൻതാരയോട്  10  കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയുമായാണ്  നയൻതാര രംഗത്തെത്തിയത്.
Times Kerala
timeskerala.com