'പാതിരാത്രി' റോഡിൽ ഡാൻസ്; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ | Pathirathri

റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് പ്രൊമോ വീഡിയോയിൽ ഉള്ളത്.
Navya
Updated on

പാതിരാത്രി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിച്ചു. പ്രോമോ വിഡിയോ വൈറൽ. റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് പ്രൊമോ വീഡിയോയിൽ ഉള്ളത്. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ സ്പൂഫായും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തീയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്ന സിനിമ ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ പൂർണ്ണമായും വിജയിച്ച ചിത്രം കൂടിയാണ്. ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു കേസിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകൾ അഭിമുഖീകരിക്കേണ്ടി വരുന്ന ജാൻസിയും ഹരീഷും ആ കേസിന്റെ കുരുക്കഴിക്കുന്നതാണ് പാതിരാത്രി സിനിമയുടെ കഥ.

സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള അഭിപ്രായം. ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാൽ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com