ദേശീയ പുരസ്കാരം അപ്രതീക്ഷിതം ; എപ്പോഴും നയിച്ചത് പ്രേഷകരുടെ ഇഷ്ടമെന്ന് വിജയരാഘവൻ |Actor vijayaraghavan

വിജയരാഘവന് മികച്ച സഹനടനുള്ള എഴുപത്തൊന്നാമത് ദേശീയപുരസ്‌കാരത്തിന് അർഹനായത്.
vijayaraghavan
Published on

തിരുവനന്തപുരം : ദേശീയ പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഇത്രയും വർഷം സിനിമയിൽ നിൽക്കുന്നതിന് രാജ്യം നൽകുന്ന അം​ഗീകാരമായി കാണുന്നുവെന്നും നടൻ വിജയരാഘവൻ.പൂക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മികച്ച സഹനടനുള്ള എഴുപത്തൊന്നാമത് ദേശീയപുരസ്‌കാരത്തിന് അർഹനായത്.

അഭിനയ രം​ഗത്ത് തന്നെ സജീവമായിട്ട് 53 വർഷമായി. എല്ലാത്തനും കൂടിയുള്ള ഒരു അം​ഗീകാരമായി ഈ പുരസ്കാരത്തെ കാണുന്നു.മറ്റ് ജോലികൾക്കൊന്നും പോയിട്ടില്ല. പ്രൊഫഷൻ തന്നെ സിനിമയാണെന്നും എല്ലാമെല്ലാം ഈ അഭിനയജീവിതമാണ്.പണ്ടൊക്കെ പുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുമായിരുന്നു, ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കാറില്ല. കിട്ടിയത് വലിയ സന്തോഷം.

പൂക്കാലം സിനിമയ്ക് വേണ്ടി നടത്തിയ രൂപമാറ്റവും അത് വിശ്വസനീയമായി വന്നതും റോണെക്സ് എന്ന മേക്കപ്പ്മാന്റെ കഴിവാണ്.സിനിമയിൽ നല്ല കഥാപാത്രം ഒരുക്കിത്തന്ന അണിയറപ്രവർത്തകർക്ക് എല്ലാവർക്കും കൂടി അകാശപ്പെട്ടതാണ് പുരസ്കാരമാണെന്ന് വിജയരാഘവൻ പറഞ്ഞു.

2023-ൽ ഗണേഷ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച പുറത്തിറങ്ങിയ പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിജരാഘവൻ ദേശീയ പുരസ്‌കാരത്തിന് അർഹനായത്. ചിത്രത്തിൽ അദ്ദേഹം ഇട്ടൂപ്പ് എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com