ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം നരിവേട്ട കഴിഞ്ഞ വെള്ളിയാഴ്ച 81 ലക്ഷമായിരുന്നു നേടിയത്. എന്നാല്‍ ശനിയാഴ്‍ച നരിവേട്ട 1.08 കോടി രൂപയായി ഉയന്നു. ആഗോള ബോക്സ് ഓഫീസിലെ കളക്ഷൻ 19 കോടിയില്‍ എത്തിയിരിക്കുകയാണ്.
‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്.
ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നാണ് ആരാധകരുടെ അഭിപ്രായം. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്‍ണ,ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.