ഒരു ചെറിയ വലിയ കഥ: ഹൃദയം കവർന്ന് ‘നാരായണീൻ്റെ മൂന്നാണ്മക്കൾ’| Narayaneente Moonnaanmakkal

ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്
ഒരു ചെറിയ വലിയ കഥ: ഹൃദയം കവർന്ന് ‘നാരായണീൻ്റെ മൂന്നാണ്മക്കൾ’| Narayaneente Moonnaanmakkal
Published on

ലയാള സിനിമാ ആരാധകരുടെ മനസും കണ്ണും കുളിരണിയിച്ച സിനിമയായി ഓട്ടം തുടരുകയാണ് 'നാരായണീൻ്റെ മൂന്നാണ്മക്കൾ'. കണ്ടിറങ്ങിയവർക്കെല്ലാം പറയാൻ ഒന്നേയുള്ളൂ. 'ശരിക്കും ഒരു ഫീൽഗുഡ് മൂവി'. കേരളത്തിലെ കുടുംബങ്ങളുടെ ഹൃദയത്തിൽ ഇവരെല്ലാം തന്നെ ഒരു സുപ്രധാന സ്ഥാനം നേടിക്കഴിഞ്ഞു. മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾ നിര്‍മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിൻ്റെ ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.(Narayaneente Moonnaanmakkal )

ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അത്രയും തനിമയോടെ അവതരിപ്പിക്കുന്ന ഈ സിനിമ, കണ്ടിറങ്ങുന്നവരുടെ മുഖത്തും ഒരു പുഞ്ചിരിയുണ്ട്. ഏറെ ഇഷ്ടമായി എന്ന് പറയുന്നവർ സൂചിപ്പിക്കുന്ന മറ്റൊരു കാര്യം ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ളതാണ്. മൂന്നു പേരും മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ് എന്നാണ് അവർ പറയുന്നത്. എന്തായാലും നാരായണിയുടെ മൂന്നാണ്മക്കളെയും സിനിമാപ്രേമികൾ ഏറ്റെടുത്തു.

ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു.

Related Stories

No stories found.
Times Kerala
timeskerala.com