നാനി നായകനായെത്തുന്ന 'പാരഡൈസ്', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് | Paradise

2026 മാർച്ച് 26 ന് എട്ട് ഭാഷകളിൽ പാരഡൈസ് പാൻ വേൾഡായി റിലീസ് ചെയ്യും
Paradise
Published on

നാനി നായകനായെത്തുന്ന 'പാരഡൈസ്' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിൽ 'ജഡൽ' എന്ന കഥാപാത്രമായാണ് നാനി ചിത്രത്തിൽ എത്തുന്നത്. ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദസറയുടെ മിന്നും വിജയത്തിന് ശേഷം ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാനി എത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കികാണുന്നത്. ഫസ്റ്റ് ലുക്കിലൂടെ പ്രതീക്ഷകൾ വർധിച്ചു.

ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട്‌ തുടരുന്ന ചിത്രം ആക്ഷൻ പീരിയഡ് ഡ്രാമ ജോണറിലാണ് എത്തുന്നത്. എസ് എൽ വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്.

രാഘവ് ജുറൽ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ സി എച്ച് സായ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിങ്ങും അവിനാഷ് കൊല്ലവും നിർവഹിക്കുന്നു.

2026 മാർച്ച് 26 ന് പാരഡൈസ് റിലീസിനെത്തും. എട്ട് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം പുതിയൊരു സിനിമ അനുഭവം പ്രേക്ഷകർക്കായി സമ്മാനിക്കും. പാൻ വേൾഡായി റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യൻ സിനിമയെ ലോക തലത്തിൽ എത്തിക്കും. പി ആർ ഒ - ശബരി

Related Stories

No stories found.
Times Kerala
timeskerala.com