സാരിയിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നന്ദിനി ഗോപാലകൃഷ്ണൻ; അഭിനന്ദിച്ച് ആരാധകർ | Nandini Gopalakrishnan
സിനിമകളിൽ വളരെ സൗമ്യത നിറഞ്ഞ നാടൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് നന്ദിനി ഗോപാലകൃഷ്ണൻ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. സാരി അണിഞ്ഞുള്ള താരത്തിന്റെ മനോഹരമായ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ്സ് ഗെറ്റപ്പിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.
കുളക്കടവിൽ ഇറങ്ങി ‘ദേവീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ താമരപ്പൂക്കൾ പറിച്ചെടുത്ത് ആസ്വദിക്കുന്ന നന്ദിനിയുടെ വിഡിയോ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സിനിമകളിൽ വളരെ സാധാരണക്കാരിയായ സ്ത്രീയുടെ വേഷങ്ങളിലാണ് നന്ദിനി കൂടുതലും അഭിനയിച്ചിട്ടുള്ളത്. ‘ഓപ്പറേഷൻ ജാവ’യിലൂടെയായിരുന്നു തുടക്കം.
'പൂക്കാലം' എന്ന ചിത്രത്തിൽ നായികയായ കൊച്ചു ത്രേസ്യാമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച നന്ദിനി ഗോപാലകൃഷ്ണൻ ഏറെ ശ്രദ്ധ നേടിയിരുന്നു. ജോൺ ലൂഥർ, ആട്ടം, റോന്ത് തുടങ്ങി നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഈ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സാരിയിൽ അതീമനോഹരിയായി ലാസ്യ ഭാവങ്ങളോടെയെത്തിയ നന്ദിനിയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ നടിയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നതായിരുന്നു. താരത്തിൻ്റെ രൂപത്തിലുള്ള ഈ മാറ്റം ആരാധകരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. നിരവധിപേർ താരത്തെ അഭിനന്ദിച്ച് കമന്റുകൾ പങ്കുവയ്ക്കുന്നുണ്ട്.

