"എന്റെ ഭാര്യയുടെ ഓര്‍മകളാണ് എനിക്ക് പ്രചോദനം, സൊസൈറ്റിക്കുവേണ്ടി കമ്മിറ്റഡ് ആയിരുന്നൊരു ഫോറന്‍സിക് സര്‍ജന്‍ ആയിരുന്നു അവര്‍" | Jagadish

എന്റെ വ്യക്തി ജീവിതത്തില്‍ കഷ്ടപ്പാടുകളുണ്ട്, എല്ലാകാലത്തും സന്തോഷിച്ച് മതിമറന്ന് നടന്ന ആളല്ല ഞാന്‍
Jagadish
Published on

ജീവിതത്തില്‍ എന്നും കൂടെയുണ്ടാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഭാര്യയും പ്രശസ്ത ഫോറന്‍സിക് സര്‍ജനുമായ രമയെന്ന് നടന്‍ ജഗദീഷ്. ''ഞാന്‍ ഇന്ന് ഈ പൊസിഷനിലെത്തിയിട്ടുണ്ടെങ്കില്‍ അതൊരു ഗ്രാജ്വല്‍ ഗ്രാഫാണ്. ഒരു ദിവസം കൊണ്ട് ഉയര്‍ന്ന ഗ്രാഫല്ല എന്റേത്. ചെറിയ വേഷങ്ങളില്‍ തുടങ്ങി, ഹീറോയായി, സ്വഭാവ നടനായി, ടിവിയില്‍ വിധി കര്‍ത്താവായി. വീണ്ടും സ്വഭാവനടനായി സിനിമയിലേക്ക് വന്നു. അതൊക്കെ എളുപ്പമല്ല. ആ യാത്ര എളുപ്പമല്ല. ജീവിതത്തില്‍ എല്ലാകാലത്തും സന്തോഷിച്ച് മതിമറന്ന് നടന്ന ആളല്ല ഞാന്‍. എന്റെ വ്യക്തി ജീവിതത്തില്‍ കഷ്ടപ്പാടുകളുണ്ട്." - ജഗദീഷ് പറയുന്നു.

എനിക്ക് ഏറ്റവും വേണ്ടപ്പെട്ട, എന്റെ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് എന്നോടൊപ്പമില്ല. എന്റെ ഭാര്യയുടെ ഓര്‍മകളാണ് എനിക്ക് ഇന്ന് പ്രചോദനം. ഇന്ന് എന്റെ ഭാര്യ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്തുമാത്രം സന്തോഷിക്കുമായിരുന്നു എന്ന് ഓര്‍ത്ത് ഞാന്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്റെ ഭാര്യയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നല്ല വാക്കുകള്‍ കാണുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാണ്.

സൊസൈറ്റിയ്ക്ക് വേണ്ടി കമ്മിറ്റഡ് ആയിരുന്നൊരു ഫോറന്‍സിക് സര്‍ജന്‍ ആയിരുന്നു അവര്‍. ഇരുപതിനായിരത്തിലധികം പോസ്റ്റ്മാര്‍ട്ടങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. ക്രൈമുകളും നിരപരാധിത്വവും തെളിയിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒരു സോഷ്യല്‍ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്നത്തിന്റെ ഭര്‍ത്താവ് എന്നറിയപ്പെടുന്നതില്‍ എന്റെ കരിയറിനേക്കാളും സന്തോഷിക്കുന്ന ആളാണ് ഞാന്‍...''; ജഗദീഷ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com