തന്നെയും സഹോദരനെയും പിതാവ് തല്ലുമായിരുന്നുവെന്ന് നടൻ അമീർഖാൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ഖാന്റെ തുറന്നുപറച്ചിൽ
''പിതാവ് എന്നെയും ഫൈസലിനേയും തല്ലുമായിരുന്നു. അച്ഛന്റെ മോതിരത്തിൻ്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും. പിറ്റേ ദിവസം സ്‌കൂളിൽ പോകാൻ ഞങ്ങൾക്ക് നാണക്കേടായിരുന്നു. തല്ല് കിട്ടിയത് എല്ലാവരും അറിയുമല്ലോ."
അതേസമയം അമ്മ സീനത്ത് ഹുസൈൻ നേരെ വിപരീതമായിരുന്നുവെന്നാണ് ഖാൻ പറയുന്നത്. "അമ്മ സ്നേഹവും അനുകമ്പയും ഊഷ്മളതയുമുള്ള സ്ത്രീയാണ്. അമ്മയുടെ ദേഷ്യപ്പെടൽ പോലും ശാന്തമായിരുന്നു. അമ്മ പറയുക, ആമിർ നീ അങ്ങനെ ചെയ്യുമോ എന്നാണ്. അതായിരുന്നു അവരുടെ പരമാവധി ദേഷ്യപ്പെടൽ. അവർ വളരെ സോഫ്റ്റ് ആണ്. ഇന്ന് ഞാൻ എന്താണോ അതിനെല്ലാം കാരണം അമ്മയാണ്.
അമ്മയിൽ നിന്നും പഠിച്ച പാഠങ്ങളാണ് എന്നെ കൂടുതൽ സെൻസിറ്റീവായ, സോഷ്യൽ എംപതിയുള്ള മനുഷ്യനാക്കിയത്. പതിനൊന്നാം വയസിൽ പഠിക്കുമ്പോൾ ഞാൻ ഒരു ടെന്നീസ് ടൂർണമെൻ്റ് ജയിച്ചു. അന്ന് പക്ഷെ എൻ്റെ ജയത്തേക്കാൾ അമ്മ സംസാരിച്ചത് തോറ്റ കുട്ടിയെക്കുറിച്ചാണ്. അതെൻ്റെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയി. ജീവിതത്തിൽ കൂടുതൽ സ്നേഹത്തോടേയും അനുകമ്പയോടേയും കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് അമ്മയും അവരുടെ ചിന്തകളുമാണ്...'' ആമിർ ഖാൻ കൂട്ടിച്ചേർത്തു.