

കൊച്ചി: വിവാദങ്ങൾ തന്റെ കലാജീവിതത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി റാപ്പർ വേടൻ. അംബേദ്കറെ വായിച്ചാണ് തന്റെയുള്ളിലെ രാഷ്ട്രീയം ഉടലെടുത്തതെന്നും സമത്വവാദമാണ് തന്റെ രാഷ്ട്രീയമെന്നും വേടൻ വ്യക്തമാക്കുന്നത്. അതേസമയം, തുടർച്ചയായി ഉയരുന്ന വിവാദങ്ങളിൽ തളരില്ലെന്നും താൻ പറയുന്ന രാഷ്ട്രീയവും വിവാദങ്ങൾക്ക് കാരണമാകുന്നുവെന്നും വേടൻ പറഞ്ഞു.
"ഇന്ത്യ ഒരു സെക്യലുർ രാജ്യമായി നിലനിൽക്കണമെങ്കില്‍ രൂഢമൂലമായി നിൽക്കുന്ന ജാതിയെ ഇല്ലാതാക്കണം. അതിന് ഒരു കരുവായി മാറുക എന്നതാണ് എന്റെ കടമ. അത് ഒരു ആർട്ടിസ്റ്റിന്റെ കടമ കൂടിയാണ്." - വേടൻ പറഞ്ഞു.
"ജെന്‍ സി കുട്ടികൾ അരാഷ്ട്രീയവാദികളാണ് എന്ന് പറയുന്നത് മോശം സ്റ്റേറ്റ്‍മെന്റാണ്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും വായിക്കാനും പഠിക്കാനും പറ്റുന്ന ഒരു കാലത്താണ് അവർ ജീവിക്കുന്നത്. സാങ്കേതിക വിദ്യയുടേതായ ഭവിഷ്യത്തുകൾ ഉണ്ടെങ്കിൽ കൂടി പിള്ളാരൊക്കെ ഭയങ്കര തിരിച്ചറിവ് ഉള്ളവരാണ്. ജെൻ സി പിള്ളാര് അത്ര മോശമല്ല." - വേടൻ കൂട്ടിച്ചേർത്തു.