

അരുൾനിതിയും, മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'മൈ ഡിയർ സിസ്റ്റർ', ടൈറ്റിൽ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ളിലെ സിനിമ എന്ന തരത്തിൽ ഷൂട്ടിനിടയിലെ രസകരമായ ഒരു മുഹൂർത്തത്തെ ആസ്പദമാക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണ സമയത്ത് അരുള്‍നിതി - മംതാ മോഹൻദാസ് എന്നിവർ തമ്മിലുണ്ടായ യഥാർത്ഥ ജീവിതത്തിലെ ഹാസ്യപരമായ ഇടപെടലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രമോഷണൽ മെറ്റീരിയൽ തയ്യാറാക്കിയിട്ടുള്ളത്.
പ്രഭു ജയറാം രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം പാഷൻ സ്റ്റുഡിയോസ്, ഗോൾഡ്‌മൈൻസ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരവും മനീഷ് ഷായും ചേർന്നാണ് നിർമ്മിക്കുന്നത്. നിവാസ് കെ പ്രസന്ന ഗാനങ്ങളൊരുക്കുന്ന 'മൈ ഡിയർ സിസ്റ്റർ'-ൻറെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്യുന്നത് വെട്രിവേൽ മഹേന്ദ്രനും എഡിറ്റിങ് വെങ്കട്ട് രാജനുമാണ്. എ. കുമാർ ആണ് ചിത്രത്തിൻറെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
2024-ലെ വിജയ് സേതുപതി ചിത്രം 'മഹാരാജ'-ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് 'മൈ ഡിയർ സിസ്റ്റർ'. ചിത്രത്തിൻറെ റിലീസ് 2026-ൻറെ ആദ്യ പകുതിയിൽ പ്രതീക്ഷിക്കാമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിൽ അരുൾനിതിയെയും മംമ്തയെയും കൂടാതെ അരുൺപാണ്ഡ്യൻ, മീനാക്ഷി ഗോവിന്ദരാജൻ തുടങ്ങിയവരും അണിനിരക്കുന്നു.
കലാസംവിധാനം - കെ ആറുസാമി, സഹ സംവിധായകർ - കപിൽ ദേവ്. എം & ആഷിഷ്. ബി, ഗാനരചന - ഉമാ ദേവി, മോഹൻ രാജൻ, വിഘ്നേഷ് ശ്രീകാന്ത്, ജെഗൻ കവിരാജ്, പ്രഭു ജയറാം, സ്റ്റണ്ട് - ഗണേഷ്, കൊറിയോഗ്രാഫർ - ശങ്കർ ആർ, സ്റ്റിൽസ് - ആകാശ് ബാലാജി, വസ്ത്രാലങ്കാരം - ദിനേശ് മനോഹരൻ, ഡിഐ കളറിസ്റ്റ് - ജോൺ ശ്രീറാം, വിഎഫ്എക്സ് സൂപ്പർവൈസർ - ഫാസിൽ, ഡിഐ & വിഎഫ്എക്സ് സ്റ്റുഡിയോ - പിക്സൽ ലൈറ്റ്സ്, സൗണ്ട് ഡിസൈൻ - ജെയ്‌സൺ ജോസ്, ഡാനിയൽ ജെഫേഴ്‌സൺ, ഡബ്ബിംഗ് എഞ്ചിനീയർ - എൻ വെങ്കട് പാരി, ഡബ്, എസ്എഫ്എക്സ് & മിക്സ് - ഫോർ ഫ്രെയിംസ്.