"ഞാന്‍ അഭിനയിച്ച പുതിയ ചിത്രങ്ങളൊന്നും മക്കള്‍ കണ്ടിട്ടില്ല, 'ലോക'യിൽ അഭിനയിക്കാത്തതെന്താ? എന്നാ അവര്‍ ചോദിക്കുന്നത്" | Asif Ali

"പ്രേക്ഷകരുടെ ആസ്വാദന രീതി മാറി, ഇന്‍സ്റ്റഗ്രാമും യൂട്യൂബുമെല്ലാം കാണുന്നവര്‍ തിയറ്ററില്‍ സിനിമയിലെ ഇഴച്ചില്‍ ഇഷ്ടപ്പെടുന്നില്ല"
Asif Ali
Published on

തന്റെ പുതിയ ചിത്രങ്ങളൊന്നും മക്കള്‍ തിയറ്ററില്‍ പോയി കണ്ടിട്ടില്ലെന്ന് നടന്‍ ആസിഫ് അലി. മിറാഷിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

'' 2024- 25 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ തന്റെ ചിത്രങ്ങളൊന്നും മക്കള്‍ക്ക് ഇഷ്ടമായിട്ടില്ല. ലോകയിലെന്താണ് അഭിനയിക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം. പുതിയ തലമുറയുടെ ഇഷ്ടങ്ങള്‍ വേറെയാണ്. പ്രേക്ഷകര്‍ക്ക് മാത്രം ഇഷ്ടപ്പെടുന്ന ചിത്രമെടുക്കാന്‍ ആര്‍ക്കുമാവില്ല. ഹിറ്റുകളൊന്നും നല്‍കാതെ നില്‍ക്കുമ്പോഴാണ് ജീത്തു ജോസഫ്, 'കൂമന്‍' എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്.

സിനിമാ ജീവിതത്തില്‍ ഗിയര്‍ ഷിഫ്റ്റ് തന്ന ചിത്രമായിരുന്നു കൂമന്‍. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞാണ് ജീത്തു ജോസഫിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് ഏറെ പ്രതീക്ഷയുള്ള സിനിമയാണിത്.

ഏതൊരു ഭാഷയിലെ സിനിമകളോടും മത്സരിക്കാവുന്ന മികച്ച ചിത്രങ്ങളാണ് മലയാളത്തിലുണ്ടാകുന്നത്. അതോടൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതി മാറി. അതുകൊണ്ടാണ് തിയറ്ററില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ ഒടിടിയില്‍ സ്വീകരിക്കുന്നത്. ഇന്‍സ്റ്റഗ്രാമും യൂട്യൂബുമെല്ലാം കാണുന്നവര്‍ തിയറ്ററില്‍ സിനിമയിലെ ഇഴച്ചില്‍ ഇഷ്ടപ്പെടുന്നില്ല...'' ; ആസിഫ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com