Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeEntertainmentസംഗീത സംവിധായകൻ SP വെങ്കിടേഷ് അന്തരിച്ചു | SP Venkatesh

സംഗീത സംവിധായകൻ SP വെങ്കിടേഷ് അന്തരിച്ചു | SP Venkatesh

🎙️ Latest Podcast

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനങ്ങളുടെ അമരക്കാരൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Music director SP Venkatesh passes away)

80-കളിലും 90-കളിലും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായിരുന്നു അദ്ദേഹം. കിലുക്കം, ദേവാസുരം, ധ്രുവം, സ്ഫടികം, ഹിറ്റ്‌ലർ, ജോണി വാക്കർ, മിന്നാരം, കൗരവർ, കിഴക്കൻ പത്രോസ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്.

സിനിമകൾക്ക് അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.