സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു. സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നാണ് റിപ്പോർട്ട്. അനിരുദ്ധ് രവിചന്ദറും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.
എന്നാൽ, അതിനെക്കുറിച്ച് ഇതുവരെ കാവ്യയും അനിരുദ്ധും പ്രതികരിച്ചിട്ടില്ല. ഇരുവരെയും ഒന്നിച്ച് അടുത്തിടെ ആരാധകർ റെസ്റ്റോറന്റിൽ കണ്ടതും ചർച്ചയായിരുന്നു. ഉടനെ വിവാഹം ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിവാഹം സംബന്ധിച്ച് ഇതുവരെ ഔദ്യാേഗിക റിപ്പോർട്ടുകൾ വന്നിട്ടില്ല.