സംഗീത സംവിധായികയും ഗായികയുമായ ആര്യ ദയാൽ വിവാഹിതയായി | Married

രജിസ്റ്റർ ഓഫീസിൽ വച്ച് ലളിതമായ വിവാഹച്ചടങ്ങാണ് നടന്നത്
Arya Dayal
Updated on

സംഗീത സംവിധായികയും ഗായികയുമായ ആര്യ ദയാൽ വിവാഹിതയായി. ആര്യ തന്നെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വരൻ അഭിഷേകുമൊത്ത് തന്റെ വിവാഹ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്. രജിസ്റ്റർ ഓഫീസിൽ വച്ച് ലളിതമായ വിവാഹച്ചടങ്ങാണ് നടന്നതെന്നാണ് വിവരം. നിരവധി പേർ ആര്യയ്ക്ക് വിവാഹമംഗള ആശംസകളുമായി എത്തി.

പച്ചയിൽ കസവ് പ്രിൻ്റോടുകൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ആര്യയുടെ വേഷം. പച്ച നിറത്തിലുള്ള ബ്ലൗസാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ലളിതമായ ആഭരണങ്ങളും ആര്യ അണിഞ്ഞിട്ടുണ്ട്. മുണ്ടും ഫ്ളോറൽ പ്രിൻ്റുള്ള ഷർട്ടുമാണ് അഭിഷേകിന്റെ വേഷം. ഒട്ടേറെപ്പേർ നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു.

സഖാവ് എന്ന കവിതയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ, കവിതയെച്ചൊലി വിവാദങ്ങളും ഉയർന്നു. എന്നാൽ വളരെ പെട്ടെന്ന് ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നീട് ശ്രദ്ധിക്കപ്പെടുന്ന പിന്നണിഗായികയായി ആര്യ വളർന്നു. വിവിധ വേദികളും, വേറിട്ട സംഗീത പരീക്ഷണങ്ങളും ആര്യ തന്റെ ശബ്ദം കൊണ്ട് ഹൃദ്യമാക്കി. കോവിഡ് കാലത്ത് ആര്യ ആലപിച്ച ഗാനം അമിതാബ് ബച്ചനെ പോലും ആരാധകനാക്കി മാറ്റിയിരുന്നു. 'തൻ്റെ കോവിഡ് കാലത്തെ പ്രകാശപൂരിതമാക്കിയ സംഗീതം' എന്ന് കുറിച്ചുകൊണ്ട് ആര്യയുടെ ഗാനം ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com