സംഗീതം വിഷ്‍ണു വിജയ്; ‘പ്രാവിന്‍കൂട് ഷാപ്പി’ലെ വീഡിയോ ഗാനം പുറത്തിറങ്ങി

സംഗീതം വിഷ്‍ണു വിജയ്; ‘പ്രാവിന്‍കൂട് ഷാപ്പി’ലെ വീഡിയോ ഗാനം പുറത്തിറങ്ങി
Published on

സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് 'പ്രാവിൻകൂട് ഷാപ്പ്'. 16-ാം തീയതി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു പ്രധാന ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചെത്ത് സോംഗ് എന്ന് പേര് നൽകിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. വിഷ്ണു വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. അപർണ ഹരികുമാർ, പത്മജ ശശികുമാർ, ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവർ ചേര്‍ന്നാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.

ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയവരാണ് മറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിച്ചിരിക്കുന്നു. ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സിനിമകളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ്‌ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com