‘അജ്ഞാത വാസം’ അവസാനിപ്പിച്ച് മുകേഷ്: പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്തെ വീട് വിട്ടത് പൊലീസ് സുരക്ഷയോടെ | mukesh mla left his residence in thiruvananthapuram

‘അജ്ഞാത വാസം’ അവസാനിപ്പിച്ച് മുകേഷ്: പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്തെ വീട് വിട്ടത് പൊലീസ് സുരക്ഷയോടെ | mukesh mla left his residence in thiruvananthapuram
Published on

തിരുവനന്തപുരം: നടി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ മുകേഷിൻ്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ഇതിനിടയിൽ എം. മുകേഷ് എം എൽ എ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിൽ നിന്നും മടങ്ങി. സൂചന അദ്ദേഹം പോകുന്നത് കൊച്ചിയിലേക്കാണ് എന്നാണ്.

കൊല്ലത്തെ വസതിയിലേക്ക് ശക്‌തമായ പ്രതിഷേധങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് പോകാനിടയില്ലെന്നാണ് വിവരം. അതേസമയം, മുകേഷ് തിരുവനന്തപുരം വിട്ടത് എം എൽ എ ബോർഡ് ഒഴിവാക്കിയ കാറിലാണ്. മാധ്യമങ്ങളെ കാണാതെ പൊലീസ് സുരക്ഷയിലാണ് അദ്ദേഹം യാത്രതിരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു യാത്ര.

കനത്ത പോലീസ് സുരക്ഷയിൽ കുമാരപുരത്തെ വീട് വിട്ട മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളടക്കം പ്രതിഷേധം നടത്തുകയാണ്. കനത്ത പ്രതിഷേധം നടന്നിട്ടും മുകേഷ് നിയമോപദേശത്തെ തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്താനോ പ്രതികരിക്കാനോ കൂട്ടാക്കിയിരുന്നില്ല. നടി തൻ്റെ സിനിമ-രാഷ്ട്രീയ ജീവിതം തകർക്കാനാണ് പരാതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മുകേഷ് പറയുന്നത്.

എന്നാൽ, താൻ മുകേഷിന് അയച്ചതായി പറയുന്ന ഇ മെയിലിനെ കുറിച്ച് ഓർമയില്ലെന്നാണ് നടി പറയുന്നത്. മുകേഷിന്‍റെ 'കുക്ക്ഡ് അപ്പ്' സ്റ്റോറിയാണ് ഇ മെയിൽ എന്നും അവർ പറഞ്ഞു. അതേസമയം, നടനും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി ഇടപെടാം എന്നു താൻ പറഞ്ഞിട്ടുള്ളതായും അവർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണ സംഘത്തിന് ബന്ധപ്പെട്ട തെളിവുകൾ കൈമാറിയിട്ടുണ്ടെന്ന് പരാതിക്കാരി അറിയിച്ചു.

ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത് നടനും എം എൽ എയുമായ എം മുകേഷ് മുൻകൂർ ജാമ്യം തേടി കോടതിയിൽ സമർപ്പിച്ച തെളിവുകൾ നിഷേധിച്ചു കൊണ്ടാണ്. ലാപ്ടോപ്പ് പഠിപ്പിക്കാമോയെന്ന് 2009ൽ മുകേഷ് ചോദിച്ചിരുന്നുവെന്ന് പറഞ്ഞ പരാതിക്കാരി, താൻ എങ്ങനെയാണ് ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്തയാൾക്ക് ഇ മെയിൽ അയക്കുന്നതെന്നും ചോദിച്ചു. ഇത്തരത്തിൽ ഉണ്ടായ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അവർ പറഞ്ഞത്. താൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്ത സംഭവം ഉണ്ടായിട്ടില്ലെന്നും, കാശിൻ്റെ ഒരിടപാടും ഉണ്ടായിട്ടില്ലെന്നും പറയുന്ന നടി, മുകേഷിൻ്റെ വീട്ടിലേക്ക് പോയിട്ടില്ലെന്നും, ഫോട്ടോയിൽ പോലും വീട് കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com