
ആസിഫ് അലി നായക കഥാപാത്രത്തെ കൈകാര്യം ചെയ്‌യുന്ന "സർക്കീട്ട്" എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു(Movie Updates). താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വിനായക് അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവരാണ്.
'ആയിരത്തൊന്നു നുണകൾ' എന്ന സിനിമയ്ക്ക് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സർക്കീട്ട്'. പൂർണ്ണമായും ഗൾഫ് പശ്ചാത്തലത്തിലാണ് ചിത്രീകരണം നടന്നത്. ദുബൈ, ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഫാമിലി ഫീൽഗുഡ് ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണിത്. ആസിഫ് അലി, ബാലതാരം ഓർഹാൻ, ദീപക് പറമ്പോൽ, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് അലക്സാണ്ടർ, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ, ഗോപൻ അടാട്ട് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.