
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ.വി.എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നൊരുക്കിയ "സൂക്ഷ്മ ദർശിനി" ചലച്ചിത്രം ഒ.ടി.ടിയിൽ പ്രദർശനത്തിന് എത്തുന്നു( Movie Updates). നസ്രിയ-ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ജനുവരി 11 നാണ് സ്ട്രീമിങ് നടത്തുക. ഇത് സംബന്ധിച്ച വിവരം ഹോട്സ്റ്റാർ ഔദ്യോഗികമായി പ്രഖാപിച്ചിട്ടുണ്ട്.
2024 ൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ സൂക്ഷ്മദർശിനി, എം.സി ജിതിന്റെ സംവിധാനത്തിൽ നവംബർ 22 ന് തിയറ്ററുകളിലെത്തി. മാത്രമല്ല; ചിത്രം 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തു.
അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ നസ്രിയയും ബേസിലും അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.