അടിമുടി മാറി മോണി ബോസ്ലെ; മഹാകുംഭമേളയിലൂടെ വൈറലായ മൊണാലിസ ബോളിവുഡിലേക്ക് | Monalisa

സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന താരത്തിന്റെ പ്രതിഫലം എത്രയാണെന്നോ?
Moni Bhosle
Published on

ഉത്തർപ്രദേശിലെ മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ‘മൊണാലിസ’ എന്നറിയപ്പെടുന്ന മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ താരം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വൈറലായതോടെ സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങളാണ് താരം സമ്പാദിക്കുന്നതെന്നാണ് വിവരം. രുദ്രാക്ഷമാലകൾ വിൽക്കാനെത്തിയ താരം ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

മൊണാലിസയുടെ ആദ്യ മ്യൂസിക് വീഡിയോ അടുത്തിടെപുറത്തിറങ്ങിയിരുന്നു. ഇതിൽ നടൻ ഉത്കർഷ് സിങ്ങും അഭിനയിച്ചിരുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി. മ്യൂസിക് വീഡിയോ ഹിറ്റായതോടെ ബ്രാൻഡ് പ്രമോഷനുകളും ചെയ്യാൻ ആരംഭിച്ച താരം ഇപ്പോൾ നിരവധി ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഓരോ പരസ്യത്തിനും ലക്ഷങ്ങളാണ് താരം പ്രതിഫലമായി വാങ്ങുന്നതെന്നാണ് വിവരം.

കൂടാതെ, പല ഒടിടി പ്ലാറ്റ്ഫോമുകൾ വെബ് സീരീസുകൾക്കായി താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സോഷ്യൽ മീഡിയയിലും സജീവമാണ് മോണി ബോസ്ലെ. താരം പതിവായി ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ദിനംപ്രതി താരത്തിന് ആരാധകർ വർധിച്ചുവരികയാണ്.

അടുത്തിടെ തന്റെ വരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മൊണാലിസ തന്നെ മറുപടി നൽകിയിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ട് തനിക്ക് കുറച്ച് പണം ലഭിക്കുന്നുണ്ടെന്നും, എന്നാൽ പലരും പറയുന്നത് പോലെ കോടികളൊന്നും സമ്പാദിക്കുന്നില്ലെന്നും ആയിരുന്നു മൊണാലിസയുടെ മറുപടി.

Related Stories

No stories found.
Times Kerala
timeskerala.com