
കൊച്ചി: 2025 ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രം "തുടരും" കുതിപ്പ് തുടരുന്നു(Thudarum). ചിത്രം പ്രദർശനത്തിനെത്തി മൂന്നാമത്തെ ഞായറാഴ്‌ചയും കേരള ബോക്സ് ഓഫീൽ റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്. ചിത്രം തീയറ്ററിൽ റീലിസ് ചെയ്ത് 17 മതി ദിവസം തന്നെ ആഭ്യന്തര ബോക്സോഫീസില്‍ 5 കോടിരൂപയാണ് നേടിയത്. 200 കോടി രൂപ ആഗോളതലത്തില്‍ ചിത്രം നേടിയതായി കഴിഞ്ഞ ദിവസം നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ , ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ , മണിയൻപിള്ള രാജു , ബിനു പപ്പു , നന്ദു തുടങ്ങിയവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ തരുൺ മൂർത്തയ്‌ക്കൊപ്പം കെ.ആർ. സുനിലാണ് നിർവഹിച്ചിരിക്കുന്നത്.