വർഷങ്ങൾക്കുശേഷം മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തിൽ; പുതിയ ചിത്രം പ്രഖ്യാപിച്ചു | Mohanlal

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു
L 365
Published on

വർഷങ്ങൾക്കുശേഷം മോഹന്‍ലാല്‍ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'എല്‍ 365' ന്‍റെ പ്രഖ്യാപനം നടന്നു. തല്ലുമാല, വിജയ് സൂപ്പർ പൗർണമി തുടങ്ങിയ സിനിമകളിലൂടെ നടനായും അഞ്ചാംപാതിര സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

കഥ – തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.

മലയാളത്തില്‍ മോഹന്‍ലാലിന്‍റെതായി അവസാനം ഇറങ്ങിയ തുടരും, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. 150 കോടിയോളം ബോക്സോഫീസില്‍ തുടരും നേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ പ്രകടനം വന്‍ കൈയ്യടിയാണ് നേടിയത്.

Related Stories

No stories found.
Times Kerala
timeskerala.com