"മോഹന്‍ലാലിനൊപ്പം 'അഭിനയിച്ചു' എന്ന് പറയുന്നതിനെക്കാള്‍ 'ജീവിച്ചു' എന്നു പറയുന്നതാകും ഉചിതം"; നടി മീന | Mohanlal

മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്, അതുകൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ജീവിക്കാനാണ് ശ്രമിച്ചത്.
Meena
Updated on

മോഹന്‍ലാല്‍-മീന താരജോഡിയെ ഭാഗ്യജോഡി എന്നാണ് മലയാള സിനിമാലോകം വിളിക്കുന്നത്. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ആസ്വദിച്ചിരിക്കുക എന്നതും രസകരമാണ്. കുടുംബചിത്രമാണെങ്കില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ആസ്വാദ്യമാകും.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൃശ്യം, ദൃശ്യം-2, ചന്ദ്രോത്സവം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം എന്നീ ചിത്രങ്ങളില്‍ ഇരുവരുടെയും കെമിസ്ട്രി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് മലയാളി പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്. ഇപ്പോള്‍ ദൃശ്യം 3-യിലും താരജോഡികള്‍ ഒന്നിക്കുന്നു.

എന്നാൽ, ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലും പ്രേക്ഷകര്‍ കണ്ട മീനയല്ല, മൂന്നാം ഭാഗത്തിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. കാല്‍ നൂറ്റാണ്ടിലേറെയായി മോഹന്‍ലാല്‍ എന്ന മഹാനടനുമായി തുടരുന്ന കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് മീന. നേരത്തെ നല്‍കിയ ഒരഭിമുഖത്തിലാണ് മീന മോഹന്‍ലാലിനൊപ്പമുള്ള അഭിനയാനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.

തന്റെ താത്പര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്നാണ് മീന പറഞ്ഞത്. ലാലുമായി സൗഹൃദം സൂക്ഷിക്കുന്ന മീന കുറച്ചുപേരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും അതിലൊരാളാണ് ലാലെന്നും പറഞ്ഞു.

"മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനെക്കാള്‍ ജീവിച്ചു എന്നു പറയുന്നതാകും ഉചിതം. കാരണം, ക്യാമറയ്ക്കു മുന്നിലെത്തിയാല്‍ മോഹന്‍ലാല്‍ കഥാപാത്രമായി അഭിനയിക്കുകയാണെന്ന് ആര്‍ക്കും തോന്നുകയില്ല, എനിക്കും അങ്ങനെ തോന്നാറില്ല. ജീവിക്കുന്നതു പോലെയാണ് അനുഭവപ്പെടുക. മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ജീവിക്കാനാണ് ശ്രമിച്ചത്." - മീന പറഞ്ഞു.

തെന്നിന്ത്യന്‍ ചലച്ചിതലോകത്തിനു പ്രിയപ്പെട്ട നടിയാണ് മീന. 1982ല്‍ പുറത്തിറങ്ങിയ ' നെഞ്ചങ്ങള്‍ ' എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് മീന.

Related Stories

No stories found.
Times Kerala
timeskerala.com