മോഹൻലാൽ എമ്പുരാനിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല ; പൃഥ്വിരാജ്

താൻ മാത്രമല്ല ചിത്രം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത പ്രിഥ്വിരാജും ഇതുവരെ പ്രതിഫലം പറ്റിയിട്ടില്ല എന്ന് മോഹൻലാലും കൂട്ടിച്ചേർത്തു
മോഹൻലാൽ എമ്പുരാനിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല ; പൃഥ്വിരാജ്
Published on

എമ്പുരാനിൽ മോഹൻലാൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്ന് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിന് വേണ്ടി ചെലവിടേണ്ടി വന്നേക്കാവുന്ന ബഡ്ജറ്റ് എത്രയെന്നു എനിക്ക് നിശ്ചയമുണ്ടായിരുന്നെനും അതിനാൽ ഓരോ രൂപയും ചിത്രത്തിന്റെ നിർമ്മാണത്തിലേയ്ക്ക് തന്നെ നിക്ഷേപിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നതിനാലാണ് നായകനായ മോഹൻലാൽ പ്രതിഫലം വാങ്ങാതെയിരുന്നതെന്ന് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. അതേസമയം താൻ മാത്രമല്ല ചിത്രം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്ത പ്രിഥ്വിരാജും ഇതുവരെ പ്രതിഫലം പറ്റിയിട്ടില്ല എന്ന് മോഹൻലാലും കൂട്ടിച്ചേർത്തു.

“100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച് അതിൽ 80 കോടിയും നായകന് പ്രതിഫലം നൽകി, ബാക്കിയുള്ള 20 കോടിക്ക് നിർമ്മാണം നടത്തിയൊരു ചിത്രമേയല്ല എമ്പുരാൻ. മോഹൻലാൽ സാർ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്ന് മാത്രമല്ല, ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന വിദേശീയരയരടക്കം അഭിനേതാക്കളെല്ലാം ഞങ്ങൾ ഈ ചിത്രത്തിലൂടെ ചെയ്യാൻ ശ്രമിക്കുന്നതെന്ത് എന്ന് മനസിലാക്കി സഹകരിക്കുകയായിരുന്നു” പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. “ചിത്രത്തിന്റെ നിർമ്മാണ ചിലവ് എത്രയാണ് എന്ന് ഞങ്ങളാരും പുറത്തുവിട്ടിട്ടില്ല, പക്ഷെ ചിത്രം കണ്ടു കഴിഞ്ഞിട്ട് ബഡ്ജറ്റ് ഇത്രയാണ് എന്ന് നിങ്ങൾ എങ്ങനെ ഊഹിച്ചാലും അതിലെല്ലാം കുറഞ്ഞ ബഡ്ജറ്റായിരിക്കും എമ്പുരാന് എന്ന് ഞാൻ ഉറപ്പ് തരുന്നു. അതുകൊണ്ട് നിങ്ങളെന്ത് മനസ്സിൽ വിചാരിക്കുന്നു അതാണ് ചിത്രത്തിന്റെ ബഡ്ജറ്റ് ” പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

ചിത്രത്തിന് വേണ്ടി ചിലവഴിച്ച രൂപയെല്ലാം പ്രേക്ഷകർക്ക് സ്‌ക്രീനിൽ കാണാൻ സാധിക്കും. ചില ചിത്രങ്ങൾക്ക് പലപ്പോഴും ആ മൂല്യം പലപ്പോഴും സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിയാറില്ല. അവിടെയാണ് എമ്പുരാൻ വ്യത്യസ്തമാകുന്നത്, എന്ന് മോഹൻലാൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com