കൊച്ചി : ദാദാസാഹേബ് ഫാൽക്കെ അവാർഡ് മലയാള സിനിമയ്ക്കായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞ് നടൻ മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പുരസ്ക്കാരം ലഭിച്ചതിൽ വലിയ സന്തോഷമെന്ന് പറഞ്ഞ അദ്ദേഹം, താൻ ഇതിനെ മലയാള സിനിമയ്ക്ക് ലഭിച്ച അവാർഡായി കരുതുന്നുവെന്നും കൂട്ടിച്ചേർത്തു. (Mohanlal dedicates his Dadasaheb Phalke Award to Malayalam cinema)
കൊച്ചിയിലെ വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം ആണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് മഹാരഥന്മാർ കടന്നുപോയ പാതയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്നു പറഞ്ഞ മോഹൻലാൽ, അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ നന്ദിയെന്നും അറിയിച്ചു.