മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു; നിർമ്മാണം രജപുത്ര രഞ്ജിത്ത് | Mohanlal

‘തുടരും’ എന്ന സിനിമയുടെ ഗംഭീര വിജയത്തിനു പിന്നാലെയാണ് മൂവരും വീണ്ടും ഒന്നിക്കുന്നത്.
Mohanlal
Published on

‘തുടരും’ എന്ന സിനിമയുടെ ഗംഭീര വിജയത്തിനു പിന്നാലെ മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രജപുത്ര രഞ്ജിത്ത് തന്നെയാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രവും നിർമ്മിക്കുന്നത്.

‘തുടരും’ സിനിമയുടെ വിജയാഘോഷ വേളയിലാണ് നിർമ്മാതാവ് രഞ്ജിത്ത് പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. 'തരുൺ മൂർത്തി അടുത്ത മോഹൻലാൽ പടം ചെയ്യുന്നു' എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി.

എന്നാൽ, മോഹൻലാൽ ചിത്രം തുടങ്ങുന്നതിനു മുൻപ് തരുൺ മൂർത്തിക്ക് മറ്റു ചില വൻ പ്രൊജക്റ്റുകൾ പൂർത്തിയാക്കാനുണ്ട്. ആദ്യത്തേത്, ബിനു പപ്പുവിൻ്റെ രചനയിൽ ഫഹദ് ഫാസിൽ നായകനാകുന്ന ‘ടോർപിഡോ’ ആണ്. നസ്‌ലെൻ, അർജുൻ ദാസ്, ഗണപതി തുടങ്ങിയ യുവതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

രണ്ടാമതായി, പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘ഓപ്പറേഷൻ കംബോഡിയ’. ‘ഓപ്പറേഷൻ ജാവ’യുടെ രണ്ടാം ഭാഗമായി കണക്കാക്കാവുന്ന ഈ ചിത്രത്തിൽ ലുക്മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, ഇർഷാദ് അലി തുടങ്ങി ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കും. ഈ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാകും തരുൺ മൂർത്തി, മോഹൻലാലിനൊപ്പമുള്ള അടുത്ത സിനിമ ചെയ്യുക.

Related Stories

No stories found.
Times Kerala
timeskerala.com