
ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്ത് നടൻ മോഹൻലാലും പരസ്യ സംവിധായകനും നടനുമായ പ്രകാശ് വർമയും. ‘പാപ്പാ കഹ് തേ ഹേ ബഡാ നാം കരേഗാ’ എന്ന ഗാനമാണ് രണ്ടുപേരും ചേർന്ന് പാടി നൃത്തം ചെയ്യുന്നത്. ‘തുടരും’ സിനിമയിലെ സ്റ്റെപ്പും ഇരുവരും ചേർന്ന് മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന പരിപാടിയിലേതാണ് വിഡിയോ.
വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'സകലകലാവല്ലഭൻ' ആണ് മോഹൻലാൽ എന്നാണ് പലരും പറയുന്നത്. ‘അടിപൊളി’, ‘സൂപ്പർ’, ‘65 വെറും നമ്പർ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മോഹൻലാൽ’ ഇങ്ങനെ പോകുന്നു വിഡിയോയ്ക്ക് കമന്റുകൾ.
ആനന്ദ് – മിലിന്ദ് സംഗീതം നൽകിയ ഗാനമാണ് ‘പാപ്പാ കഹ് തേ’. മജ്റൂഹ് സുൽത്താൻപുരിയുടെ വരികൾ ആലപിച്ചിരിക്കുന്നത് ഉദിത് നാരായണനാണ്. അമീർ ഖാനും ജൂഹി ചൗളയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.