കൊച്ചി : ഇന്ത്യൻ സിനിമയിലെ തന്നെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് മലയാള നടൻ മോഹൻലാൽ കഴിഞ്ഞ ദിവസം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇത് അദ്ദേഹത്തിൻ്റെ നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയ ജീവിതത്തിനുള്ള ദേശീയ അംഗീകാരം തന്നെയാണ്. (Mohanlal about the Dadasaheb Phalke Award)
പുരസ്ക്കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നാണ് മോഹൻലാൽ പറഞ്ഞത്.
ഈ ഭാഗ്യത്തെ എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും, ആദരവുകൾക്ക് മുൻപിൽ താൻ കൂടുതൽ വിനയാന്വിതൻ ആകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.