'മതിലുകൾക്കപ്പുറം' എന്ന റേഡിയോ പരിപാടിയുടെ രണ്ടാം പതിപ്പുമായി മിർച്ചി : ശക്തമായ പ്രമേയം

നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളെ കരുത്തോടെ ഉയിർത്തെഴുന്നേൽപ്പിക്കുകയാണ് മിർച്ചി ഈ ഷോയിലൂടെ..
'മതിലുകൾക്കപ്പുറം' എന്ന റേഡിയോ പരിപാടിയുടെ രണ്ടാം പതിപ്പുമായി മിർച്ചി : ശക്തമായ പ്രമേയം
Published on

കൊച്ചി : മതിലുകൾക്കപ്പുറം എന്ന പരിപാടിയുടെ രണ്ടാം പതിപ്പുമായി റേഡിയോ മിർച്ചി എത്തി. ഇത് ജയിലിൻ്റെ മതിലുകൾക്കുള്ളിലെ തടവുകാരെ പങ്കെടുപ്പിക്കുന്ന പരിപാടിയാണ്. ഇത്തവണ പരിപാടി ചർച്ച ചെയ്തത് 'സ്ത്രീകളും മതിലുകളും' എന്ന പ്രമേയമാണ്. അദൃശ്യമായ മതിലിനകത്ത് തളച്ചിടപ്പെട്ട സ്ത്രീകളുടെ ശബ്ദമാണ് ഇവർ അവതരിപ്പിച്ചത്.

വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് അനിൽകുമാർ കെ ഇതിനെ അഭിനന്ദിച്ചു. ടീമിന് അഭിനന്ദനങ്ങൾ നേർന്ന അദ്ദേഹം ഇത് റേഡിയോ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണെന്നും, ഒരുപാട് തടസങ്ങൾ മറികടന്നുവെന്നും ചൂണ്ടിക്കാട്ടി. മതിലുകളെ സ്വാതന്ത്ര്യം, അവകാശം എന്നിവയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് പരിപാടി ചർച്ച ചെയ്തു. പ്രമുഖരും സാമൂഹിക പ്രവർത്തകരും മിർച്ചി കാമ്പയിനിൽ പങ്കെടുത്തു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ് പറഞ്ഞത് പുരുഷന്മാർക്കായി നിർമ്മിക്കപ്പെട്ടതും, സ്ത്രീകളെ അദൃശ്യരും പോരാടാൻ കഴിവില്ലാത്തവരുമാക്കി മാറ്റുന്നതുമായ സമൂഹമാണ് സ്ത്രീകൾ നേരിടുന്ന പ്രധാന അദൃശ്യ മതിൽ എന്നാണ്. പരിപാടിയിൽ ഗായികയും നടിയുമായ സയനോര, കേരള ഹൈക്കോടതിയിലെ കുടുംബ അഭിഭാഷക അഡ്വ. ശ്രുതി ദാസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ റഫിയ അഫി എന്നിവരും പങ്കെടുത്തു.

സയനോര പറഞ്ഞത് സ്ത്രീകൾ സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഒതുങ്ങാനും സ്വപ്നങ്ങൾ ബലികഴിക്കാനും നിർബന്ധിതരാകുന്നു എന്നാണ്. അഡ്വ. ശ്രുതി ദാസ് സുരക്ഷയെക്കുറിച്ച് വാചാലയായപ്പോൾ, റഫിയ അഫി വിവാഹമോചിതരായ സ്ത്രീകളെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളെ കുറിച്ചാണ് സംസാരിച്ചത്. മിർച്ചി ആർ ജെമാർ നഗരത്തിൽ നടത്തിയ ഔട്ട്ഡോർ ബ്രോഡ്കാസ്റ്റുകളിലൂടെ സാധാരണക്കാരും സംസാരിച്ചു. ഈ പരിപാടിയുടെ പ്രധാന ആകർഷണം അട്ടക്കുളങ്ങര വനിതാ ജയിലിലെയും വിയ്യൂർ സെൻട്രൽ ജയിലിലെയും വനിതാ തടവുകാർ പങ്കെടുത്ത പരിപാടി ആയിരുന്നു. ഇതിൻ്റെ ഭാഗമായി സംപ്രേഷണം ചെയ്തത് രാവിലെ ഏഴ് മുതൽ രാത്രി 11 വരെ അഞ്ച് പ്രത്യേക ഷോകളാണ്.

1 മോർണിങ്സ് ഫ്രം സെൻട്രൽ ജയിൽ: തടവുകാരുടെ ദിനചര്യകളും ചിന്തകളും പങ്കുവെച്ചു.

2 ഞാനും പിന്നെ ഞാനും: വ്യക്തിപരമായ അനുഭവങ്ങളും സ്വപ്നങ്ങളും ചർച്ച ചെയ്തു.

3 ചമയങ്ങളില്ലാതെ: മുൻവിധികളില്ലാത്ത സംഭാഷണങ്ങൾ.

4 ഒരു കെട്ട് പാട്ട്: തടവുകാരുടെ ഇഷ്ടഗാനങ്ങളും അവയുടെ കഥകളും.

5 ഹൃദയപൂർവ്വം: ഹൃദയത്തിൽ നിന്ന് വരുന്ന ചിന്തകളും വികാരങ്ങളും പങ്കുവെച്ചു.

'ആർ.ജെ. ശ്രീ' എന്ന സാങ്കൽപ്പിക പേരിൽ പരിപാടിയിൽ പങ്കെടുത്ത ഒരു സ്ത്രീ, താൻ ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് രാത്രിയിലെ ആകാശമാണെന്നും, തെറ്റിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണെന്നും പറഞ്ഞു. മറ്റൊരു 'ആർ.ജെ. അപ്പു', തൻ്റെ മകനിൽ നിന്ന് അകന്നു കഴിയുന്നതിൻ്റെ വേദന കണ്ണീരോടെ പങ്കുവെക്കുകയും, അളവില്ലാത്ത സ്നേഹം അവനോട് തുറന്നുപറയുകയും ചെയ്തു.

നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളെ കരുത്തോടെ ഉയിർത്തെഴുന്നേൽപ്പിക്കുകയാണ് മിർച്ചി ഈ ഷോയിലൂടെ..

Related Stories

No stories found.
Times Kerala
timeskerala.com