ഷെബി ചൗഘട്ടിന്റെ ‘വേറെ ഒരു കേസ്’, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി മന്ത്രി ശിവൻകുട്ടി | vere oru kesu

സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് മന്ത്രി വിജയാശംസകൾ നേർന്നു.
vere oru kesu
Published on

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് മന്ത്രി വിജയാശംസകൾ നേർന്നു. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പെരിമെന്റൽ ചിത്രമായാണ് ‘വേറെ ഒരു കേസ്’ അണിയറയിൽ ഒരുങ്ങുന്നത്.

വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുറച്ചു കാലത്തിന് ശേഷം അലൻസിയർ ശക്തമായ കഥാപാത്രവുമായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘വേറെ ഒരു കേസി’ന് വേണ്ടി ശരീരഭാരം കുറച്ച അലൻസിയറിന്റെ ചിത്രങ്ങൾ പുറത്ത് വന്നത് വലിയ വാർത്തയായിരുന്നു. അലൻസിയർ നേരിട്ട സൈബർ ആക്രമണങ്ങൾക്കെതിരെ സംവിധായകൻ ഷെബി ചൗഘട്ട് തന്നെ രംഗത്തെത്തിയിരുന്നു.

ഗുരുവായൂരിലെ ബാസുരി ഇന്നിന്റെ ഉടമസ്ഥൻ ഫുവാദ് പനങ്ങായ് ആണ് ‘വേറെ ഒരു കേസ്’ നിർമിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിങ് അമൽ ജി സത്യൻ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പി. ആർ. ഒ. ബിജിത്ത് വിജയൻ.

Related Stories

No stories found.
Times Kerala
timeskerala.com