ക്രിസ്മസിന് ‘മിണ്ടിയും പറഞ്ഞും’ ‍സിനിമ കാണാൻ തിയറ്ററുകളിലെത്താം | Mindiyum Paranjum

ഉണ്ണി മുകുന്ദൻ- അപർണ ബാലമുരളി ചിത്രം ‘മിണ്ടിയും പറഞ്ഞും’, റിലീസ് തീയതി പ്രഖ്യാപിച്ചു.
Mindiyum Paranjum
Updated on

ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

‘ലൂക്ക’ ‘മാരിവില്ലിൻ ഗോപുരം’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അരുൺ ബോസും മൃദുൽ ജോർജും ആണ് ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് സൂരജ് എസ്‌. കുറുപ്പാണ്. മധു അമ്പാട്ട് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റിങ്.

ജൂഡ് ആന്തണി ജോസഫ്, ജാഫർ ഇടുക്കി, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‎

ടൊവിനോ തോമസ് ചിത്രം ലൂക്ക ഒരുക്കിയ സംവിധായകനും, രചയിതാവും, സംഗീത സംവിധായകനും, കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ. ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. പി. ആർ.ഓ: പി.ശിവപ്രസാദ്.

Related Stories

No stories found.
Times Kerala
timeskerala.com