AMMA

അ​മ്മ​യി​ലെ മെ​മ്മ​റി കാ​ർ​ഡ് വി​വാ​ദം ; ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചംഗ സ​മി​തി |memory card controversy

60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനം.
Published on

കൊ​ച്ചി: താ​ര​സം​ഘ​ന​യാ​യ അ​മ്മ​യി​ലെ മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചു. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.

സംഘടനയിലെ വനിതാ അം​ഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ആളുകൾ പറഞ്ഞ അനുഭവങ്ങൾ മെമ്മറി കാർഡിൽ ചിത്രീകരിച്ചിരുന്നെന്നും എന്നാൽ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു.

കുക്കു പരമേശ്വരന്റെ നേതൃത്വത്തിലാണ് യോഗം നടന്നതെന്നും മെമ്മറി കാർഡിൻ്റെ ഉത്തരവാദിത്തം അവർക്കാണെന്നും അമ്മ തിരഞ്ഞെടുപ്പിനിടെ ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടത്താനാണ് പുതിയ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം, അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നേ​യും യേ​ശു​ദാ​സി​നേ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ ന​ട​ൻ വി​നാ​യ​ക​ന്‍റെ പ്ര​വ​ർ​ത്തി​ക​ളി​ൽ സം​ഘ​ട​ന പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

Times Kerala
timeskerala.com