നാദിർഷയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ മീനാക്ഷി ദിലീപും നമിത പ്രമോദും | birthday party

സാനിയ അയ്യപ്പനും അപര്‍ണ തോമസും ആഘോഷത്തിൽ പങ്കെടുത്തിരുന്നു
Birthday
Published on

നാദിർഷയുടെ മകൾ ഖദീജയുടെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി ദിലീപും നമിത പ്രമോദും. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിട്ടുണ്ട്. മീനാക്ഷിയും നമിതയും കൂടാതെ സാനിയ അയ്യപ്പനും അപര്‍ണ തോമസുമെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

മനോഹരമായൊരു പാട്ടുമായാണ് ഖദീജ സ്റ്റേജിലേക്കെത്തിയത്. പാടുന്നതിനിടയില്‍ മീനാക്ഷിയെ നോക്കുന്ന ഖദീജയെ വിഡിയോയിൽ കാണാം. മീനാക്ഷിയുടെ ചിരി കണ്ടതോടെ ഖദീജ പാട്ട് നിര്‍ത്തുകയായിരുന്നു. അരികിലുണ്ടായിരുന്ന നമിതയാവട്ടെ, എല്ലാം വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

പീച്ച് നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. അധികം മേക്കപ്പൊന്നുമില്ലാതെ സിംപിള്‍ ലുക്കിൽ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു മീനാക്ഷി.

കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് മീനാക്ഷിയും നമിതയും ഖദീജയും. കുടുംബത്തിലെ എല്ലാ പ്രധാനപ്പെട്ട നിമിഷങ്ങളിലും ചടങ്ങുകളിലും ഇവർ ഒത്തുകൂടാറുമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com