
ഏവരുടെയും മനം കവരുകയാണ് മീനാക്ഷി ദിലീപ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം. കാവ്യ മാധവൻ്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡായ ലക്ഷ്യയുടെ കുര്‍ത്തി അണിഞ്ഞുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്തിട്ടുള്ള മെറൂണ്‍ കളര്‍ കുര്‍ത്തിയില്‍ അതീവ സുന്ദരിയായി തന്നെയാണ് മീനാക്ഷി കാണപ്പെടുന്നത്. മഞ്ജു വാര്യര്‍ ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. ചിത്രം ലക്ഷ്യയുടെ ഇന്‍സ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. കാവ്യ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഈ ചിത്രം പങ്കിട്ടു.
ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ രെജി ഭാസ്‌കറാണ്. മേക്കപ്പ് ചെയ്തിരിക്കുന്നത് ഉണ്ണി പി എസ് ആണ്.
നേരത്തെ മീനാക്ഷി ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് പൂർത്തിയാക്കിയിരുന്നു.