"നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ശക്തി ലഭിക്കട്ടെ"; പ്രധാനമന്ത്രിക്ക് ജന്മദിനാശംസയുമായി മോഹൻലാൽ | Birthday Wishes

മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആശംസ അറിയിച്ചത്
Mohanlal
Published on

പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്ക് ജന്മദിന ആശംസകൽ നേർന്ന് നടൻ മോഹൻലാൽ. 'നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ' എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്തത്.

"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ ശക്തിയും നൽകട്ടെ." - എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

ഇന്ന് 75-ാം പിറന്നാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷിക്കുന്നത്. ഗുജറാത്ത് മെഹ്സാന ജില്ലയിലെ വടനഗറിൽ 1950 സപ്തംബർ 17 നാണ് നരേന്ദ്ര ദാമോദർ ദാസ് മോദി ജനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com