മാത്യു തോമസിന്റെ 'നൈറ്റ് റൈഡേഴ്‌സ്' സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു | Night Riders

ചിത്രസംയോജകന്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
Night Riders
Published on

മാത്യു തോമസ് നായകനായെത്തുന്ന 'നൈറ്റ് റൈഡേഴ്‌സ്' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ചിത്രസംയോജകന്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറര്‍ കോമഡി ഗണത്തില്‍ ഒരുങ്ങുന്ന ചിത്രം നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്.

മീനാക്ഷി ഉണ്ണിക്കൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

രചന- ജ്യോതിഷ് എം, സുനു എ.വി. ഛായാഗ്രഹണം - അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, സംഗീതം- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, ആക്ഷന്‍ - കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍ - വിക്കി, നീലവെളിച്ചം, അഞ്ചക്കള്ളകോക്കാന്‍, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മ്മാണത്തിനു ശേഷം എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Related Stories

No stories found.
Times Kerala
timeskerala.com