
കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. കൂട്ടരാജി മൂലം അംഗങ്ങൾക്കിടയിൽ അനിശ്ചിതത്വമുണ്ടായി. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. അഞ്ഞൂറിലേറെ പേർ അംഗങ്ങളായ സംഘടനയിൽ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി.
അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകൻ പറഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകൾ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. സംഘടനയിൽ പലർക്കും താൻ കഴിഞ്ഞാൽ പ്രളയമെന്ന ചിന്തയാണെന്നും ഷമ്മി തിലകൻ പറഞ്ഞു.