മാർക്കോ ഒടിടിയിൽ വിജയം നേടില്ല: ഉണ്ണി മുകുന്ദൻ

മാർക്കോ ഒടിടിയിൽ വിജയം നേടില്ല: ഉണ്ണി മുകുന്ദൻ
Updated on

തിയറ്ററുകളിൽ വൻ ഹിറ്റായി മാറിയ മാർക്കോ ഒടിടി പ്ലാറ്റഫോമിൽ എത്തുമ്പോൾ തിയറ്ററുകളില് വിജയം ആവർത്തിക്കില്ല എന്ന് നടൻ ഉണ്ണി മുകുന്ദൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലെ ആണ് ഉണ്ണി മുകുന്ദന്റെ പ്രസ്താവന. ചിത്രം ഒടിടിയിൽ വിജയമാകില്ലെന്നു മാത്രമല്ല കീറി മുറിച്ച് ഇഴകീറി പരിശോധിക്കാനും സിനിമ ലോജിക്കും മറ്റും ആരാഞ്ഞ് വിമർശങ്ങൾ ഉയരാനും സാധ്യതയുണ്ടെന്ന് തനിക്ക് വളരെ വ്യക്തതയുടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

മാർക്കോയിലെ വളരെ വയലന്റ് ആയ ദൃശ്യങ്ങൾ കാരണം A സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. സിനിമയിലെ അമിതമായ രക്തച്ചൊരിച്ചിൽ സോഷ്യൽ മീഡിയയിലും നിരൂപകർക്കിടയിലും അനവധി ചർച്ചകൾക്കും കാരണമായി.

വേൾഡ് വൈഡ് 100 കോടിക്ക് മുകളിൽ കളക്ഷനുമായി കുതിക്കുന്ന മാർക്കോ കേരളം കൂടാതെ നോർത്ത് ഇന്ത്യയിലും മികച്ച അഭിപ്രായം നേടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com