മുംബൈ : മറാത്തി നടി ജ്യോതി ചന്ദേക്കർ (69) അന്തരിച്ചു. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന കരിയറിൽ നിരവധി സിനിമകളിലെ വേഷങ്ങളിലൂടെ ജനപ്രിയയായ നടിയാണ് ജ്യോതി ചന്ദേക്കർ.
പന്ത്രണ്ടാം വയസിലാണ് അഭിനയ ജീവിതം ആരംഭിച്ചത്. സിനിമകൾക്കുപുറമെ നാടകങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.മറാത്ത ടെലി പരമ്പരയായ ‘തരാല തർ മാഗി‘ലെ പൂർണ അജി എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.