
സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് പലരിൽ നിന്നും ജീവന് ഭീഷണി നേരിടുന്നതായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നൽകി(Actress Gautami). ജീവന് ഭീഷണി നേരിടുന്നതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും നടി ആവശ്യപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം.
അഴകപ്പന്‍ എന്നയാള്‍, നീലങ്കരയില്ലുള്ള 9 കോടി രൂപ വില വരുന്ന സ്ഥലം കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതി നല്‍കിയിരുന്നു. ഈ വസ്തു, കോടതി ഉത്തരവിനെ തുടര്‍ന്ന് സീല്‍ ചെയ്ത് വച്ചിരിക്കുകയാണ്.
പാര്‍ട്ടി നേതൃത്വം തന്റെ സ്വത്ത് തട്ടിയെടുത്തയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഗൗതമി പാര്‍ട്ടി വിട്ടത്. ഇപ്പോൾ തനിക്കെതിരെ ഗൂഢമായ പല പദ്ധതികളും നടപ്പാക്കുന്നതായും ജീവന് ഭീഷണിയുണ്ടെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.