എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി പാട്ടൊരുക്കി മനോരമ ഓൺലൈൻ. സംഖ്യകൾ എണ്ണിപ്പഠിക്കുന്ന കുട്ടികൾക്കു കേട്ടുപഠിക്കാവുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിട്ടുള്ളത്. രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ഗാനം പൂർണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയത്. അവതരണത്തിലെ കൗതുകം കൊണ്ട് പാട്ട് ഇതിനകം നിരവധി ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
ഒന്നെന്നു ചൊല്ലുമ്പോൾ
ഒന്നിച്ചു നിൽക്കണം
രണ്ടെന്നു ചൊല്ലുമ്പോൾ
ഇരുകയ്യും പൊക്കണം
മൂന്നെന്ന് ചൊല്ലുമ്പോൾ
മൂക്ക് പിടിക്കണം
നാലെന്നു ചൊല്ലുമ്പോൾ
നാക്കൊന്ന് കാട്ടേണം
അഞ്ചെന്ന് ചൊല്ലുമ്പോൾ
ബഞ്ചിലിരിക്കണം
ആറെന്നു ചൊല്ലുമ്പോൾ
കൈകാൽ കുലുക്കണം
ഏഴെന്നു ചൊല്ലുമ്പോൾ
എഴുന്നേറ്റു നില്ക്കണം
എട്ടെന്നു ചൊല്ലുമ്പോൾ
പെട്ടെന്നിരിക്കണം
ഒൻപതെന്നു ചൊല്ലുമ്പോൾ
ഒപ്പം ചിരിക്കണം
പത്തെന്ന് ചൊല്ലുമ്പോൾ
പത്തു വട്ടം കൊട്ടണം